പരിസ്ഥിതി സംരക്ഷണ പരിശീലന പരിപാടി നടത്തി
ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഹയര്‍ സെക്കണ്ടറി വിങ്ങില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്‍സ് കൗണ്‍സിലിംഗ് സെല്‍ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പരിസ്ഥിതി സംരക്ഷണ പരിശീലന പരിപാടി നടത്തി. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടത്തിയ ഓണ്‍ലൈന്‍ പരിശീലന പരിപാടി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടര്‍ ഉമേഷ് എന്‍.എസ്.കെ. ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് അഡോളസന്‍സ് കൗണ്‍സിലിംഗ് സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.സുനില്‍ മര്‍ക്കോസ്, എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ബിജു ബി, എ.ഡി. വിശ്വനാഥന്‍, എന്‍.കെ. ഷിബു, സി. സുരേഷ്‌കുമാര്‍, ഡോ.മാത്യൂ കോശി, നിഷ ആന്‍ ജോക്കബ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments