വനിതാ കമ്മീഷന് അദാലത്ത് : രണ്ടാം ദിവസം പരിഹരിച്ചത് 17 പരാതികള്‍
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന് പരാതി പരിഹാര അദാലത്തിന്റെ രണ്ടാം ദിനത്തില്‍ പരിഗണിച്ച 75 പരാതികളില്‍ 17 പരാതികള്‍ തീര്‍പ്പാക്കി. 10 പരാതികള്‍ പൊലീസിന് കൈമാറുകയും രണ്ടു പരാതികള്‍ കൗണ്‍സിലിങ്ങിനു വിടുകയും ചെയ്തു. ബാക്കിയുള്ള പരാതികള്‍ പിന്നീട് പരിഹരിക്കും. ഇന്നലെയും ഇന്നുമായി 150 പരാതികളാണ് കമ്മീഷന് മുന്നില്‍ എത്തിയത്. കുടുംബപ്രശ്നങ്ങളും സ്വത്ത് തര്‍ക്കങ്ങളുമാണ് കമ്മീഷന് മുമ്പാകെ ഇന്നെത്തിയ പ്രധാന പരാതികള്‍. പരാതി കൊടുക്കുന്നവര്‍ പരാതിയില്‍ ഉറച്ചു നിന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും സ്വകാര്യ നേട്ടത്തിനായി വ്യാജ പരാതികള്‍ നല്കി വ്യക്തിഹത്യ നടത്തുന്ന പ്രവണത ഒഴിവാക്കണമെന്നും കമ്മീഷന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന വനിതാ കമ്മീഷന് അംഗങ്ങളായ അഡ്വ.എം.എസ് താര, ഷിജി ശിവജി, ഇ.എം രാധ, മറ്റു പാനല്‍ അഡ്വക്കേറ്റുമാര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
- Log in to post comments