Skip to main content

മത്സ്യത്തൊഴിലാളികള്‍ മസ്റ്ററിംഗ് നടത്തണം

 

ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഫെബ്രുവരി 10 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംങ്ങ് നടത്താം. മസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്യേണ്ടതില്ല. ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ഡിസംബറില്‍ വിതരണം ചെയ്ത പെന്‍ഷന്‍ തുക മത്സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാല്‍ മത്സ്യ ബോര്‍ഡിന്റെ ട്രഷറി അക്കൗണ്ടിലേക്ക് തിരികെ വന്നിട്ടുണ്ട്. മുന്‍ മാസങ്ങളിലെ തുക ലഭിക്കാത്തവര്‍ ബാങ്കുമായി ബന്ധപ്പെട്ട്  പ്രശ്‌നങ്ങള്‍ പരിഹരിച്ച് അതത് ഫിഷറീസ് ഓഫീസുകളില്‍ അറിയിക്കണം.

date