Post Category
കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്
സംസ്ഥാനത്തെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള കേസ് വർക്കറിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് തിരുവനനന്തപുരം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2021 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല. ശമ്പളം 15,000 രൂപ. എം.എസ്.ഡബ്ല്യൂ/ എൽ.എൽ.ബിയും കുട്ടികളുടെയും വനിതകളുടെയും മേഖലയിൽ സോഷ്യൽ വർക്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
പി.എൻ.എക്സ്. 367/2021
date
- Log in to post comments