Skip to main content

റെയിൽവേ സ്റ്റേഷനിലെ കോവിഡ് കെയർ സെൻ്റർ പ്രവർത്തനം അവസാനിപ്പിച്ചു 

 

 

തൃശൂർ റെയിൽവേ സ്റ്റേഷനിലെ കോവിഡ് കെയർ സെൻ്റർ പ്രവർത്തനം അവസാനിപ്പിച്ചതായി ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗ്ഗം തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെ വിവരം ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കുന്നതിനായാണ്  കോവിഡ് കെയർ സെൻ്റർ പ്രവർത്തനം ആരംഭിച്ചത്.

 

നിലവിലെ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ട്രെയിനുകളുടെയും സ്റ്റോപ്പുകളുടെയും എണ്ണവും യാത്രക്കാർ നിയന്ത്രണമില്ലാതെ വരുന്നതുമൂലം യാത്രക്കാരുടെ വിവരശേഖരണം സാധ്യമല്ലാതെ വന്നതിനാലാണ് കോവിഡ് കെയർ സെൻ്റർ പ്രവർത്തനം നിർത്തുന്നത്.

 

കോവിഡ് കെയർ സെൻ്ററിൽ ജോലിനോക്കിയിരുന്ന ജീവനക്കാർ അവരവർ ജോലി ചെയ്തിരുന്ന ഓഫീസിൽ യഥാക്രമം ജോലിക്ക് ഹാജരാകണമെന്ന്  ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഡോ എം സി റെജിൽ അറിയിച്ചു.

date