Post Category
കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ സിറ്റിങ്: 21.55 ലക്ഷം അനുവദിച്ചു
കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ സിറ്റിങ്ങില്‍ 26 പേര്‍ക്കായി 21,55,000 രൂപ അനുവദിച്ചു. കോഴിക്കോട് ഗവ. റസ്റ്റ്ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ 60 കേസുകളാണ് പരിഗണിച്ചത്. കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍, കമ്മിഷന്‍ അംഗങ്ങളായ അഡ്വ. കൊല്ലങ്കോട് രവീന്ദ്രന്‍നായര്‍, മുന്‍ എം.എല്‍.എ ചന്ദ്രമോഹന്‍ എന്നിവരാണ് കേസുകള്‍ കേട്ടത്.ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്ന് കാര്‍ഷികാവശ്യത്തിന് വായ്പയെടുത്തവരുടെ അപേക്ഷകളാണ് പരിഗണിച്ചത്. ബാങ്ക് അധികൃതരെയും വായ്പയെടുത്ത കക്ഷികളെയും ഒന്നിച്ചിരുത്തിയാണ് അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ചത്.
date
- Log in to post comments