Skip to main content

ജില്ലയില്‍ 1,237 ഹരിത ഓഫീസുകള്‍

ജില്ലയിലെ 1,237 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറിയതായി ഇതു സംബന്ധിച്ച യോഗത്തില്‍ സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി അറിയിച്ചു.  സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ ഹരിത ഓഡിറ്റിലൂടെ വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.  1,609 സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ് 1,237 ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറിയത്.  90 മാര്‍ക്കിന് മുകളില്‍ ലഭിച്ച 423 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് എ ഗ്രേഡും 80-89 മാര്‍ക്ക് നേടിയ 422 ഓഫീസുകള്‍ക്ക് ബി ഗ്രേഡും 70-79 മാര്‍ക്ക് നേടിയ 393 ഓഫീസുകള്‍ക്ക് സി ഗ്രേഡും ലഭിച്ചു. 

രാജ്ഭവന്‍, ഡി.ജി.പി. ഓഫീസ്, പഞ്ചായത്ത് ഡയറക്ട്രേറ്റ്, ട്രാന്‍സ്ഫോര്‍ട്ട് കമ്മീഷണറേറ്റ്, സെന്‍ട്രല്‍ ജയില്‍, കാര്‍ഷിക കോളേജ്, ശുചിത്വമിഷന്റേയും ഹരിതകേരളം മിഷന്റേയും സംസ്ഥാന ഓഫീസുകള്‍ എന്നിവയ്ക്ക് 100% മാര്‍ക്കും ലഭിച്ചു.  ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കേഷനും ഗ്രേഡും ലഭിച്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ജനുവരി 26-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സംസ്ഥാനതല പ്രഖ്യാപനത്തിനു ശേഷം വിതരണം ചെയ്യുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ അറിയിച്ചു.

ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ഫെയ്സി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി, എ.ഡി.സി.(ജനറല്‍) ജി.സുധാകരന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

date