ചരിത്രം കുറിച്ച് കുടുംബശ്രീ മിഷന്; 1361 സംരംഭങ്ങളില്‍ 3327 അംഗങ്ങള്‍
സ്ത്രീകള്‍ കൈവെച്ചിട്ടില്ലാത്ത വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് ഇടം നല്കി ചരിത്രം കുറിക്കുകയാണ് ജില്ലാ കുടുംബശ്രീ മിഷന്. ജില്ലയില്‍ 1361 സംരംഭങ്ങളിലൂടെ 3327 അംഗങ്ങള്‍ വിവിധ മേഖലകളില്‍ വരുമാനം കണ്ടെത്തുന്നുണ്ട്. സംരംഭ വികസനത്തിനായി 68.25 ലക്ഷം രൂപയാണ് ജില്ലാ മിഷന് വിതരണം ചെയ്തത്.
നീലേശ്വരം ബ്ലോക്കിനു കീഴിലെ ആറ് പഞ്ചായത്തുകളില്‍ സ്ററാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ്.വി. ഇ. പി) പുരോഗമിക്കുകയാണ്. ഇതിലൂടെ ജില്ലയില്‍ 715 സംരംഭങ്ങള്‍ ആരംഭിച്ചു. 'റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പ്രോഗ്രാമിന്റെ' ഭാഗമായി സംരംഭകത്വ വികസന പദ്ധതി നടപ്പിലാക്കാന്‍ പരപ്പ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തത്. ഒരു കോടിയിലധികം രൂപ ആദായം നേടുന്ന സംരംഭ ഗ്രൂപ്പുകളായി ഗ്രാമകിരണവും, അന്നപൂര്‍ണ്ണയും മാറി കഴിഞ്ഞു. നിര്‍മ്മാണ രംഗത്ത് പുത്തന്‍ ചുവടുവെപ്പായി വനിതാ കണ്‍സ്ട്രക്ഷന്‍ ടീം. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 26 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
അജാനൂര്‍ പഞ്ചായത്തില്‍ 24 അംഗങ്ങളെ ഉള്‍പ്പെടുത്തി 'കുടുംബമിത്ര'ഹൗസ് കീപ്പിംഗ് യൂണിറ്റ് രൂപീകരിച്ചു. കുടുംബശ്രീക്ക് കീഴില്‍ ജില്ലയിലെ ആദ്യത്തെ കയര്‍ ഡീഫൈബ്രിംഗ് യൂണിറ്റ് കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ആരംഭിച്ചു.
'പാഷന് സിപ്പ്', 'ടേസ്റ്റ് കാഷ്യൂ' എന്നീ ബ്രാന്‍ഡുകളില്‍ കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചു. മഴപ്പൊലിമയിലൂടെ 'അരിശ്രീ' ബ്രാന്‍ഡില്‍ നാടന്‍ കുത്തരി വിപണിയിലിറക്കി. കാസര്‍കോട് സി.പി.സി.ആര്.ഐ യില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ കിയോസ്ക്ക് ആരംഭിച്ചു. പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ കിയോസ്ക്ക് ആരംഭിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
- Log in to post comments