Skip to main content

മസ്റ്ററിങ് നടത്താന്‍ ഫെബ്രുവരി 10 വരെ അവസരം

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡില്‍നിന്ന് പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഇതുവരെ മസ്റ്ററിങ് നടത്താതെ പെന്‍ഷന്‍ മുടങ്ങിയവര്‍ക്ക് ഫെബ്രുവരി 10 വരെ മസ്റ്ററിങ് നടത്താന്‍ അവസരം. ആധാര്‍ കാര്‍ഡും പെന്‍ഷന്‍ രേഖകളുമായി  അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് ഹാജരായി മസ്റ്ററിങ് നടത്തണം. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍, കിടപ്പു രോഗികള്‍ എന്നിവര്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ അവരുടെ വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതിനുള്ള സൗകര്യം ലഭിക്കും. മസ്റ്ററിങ് പരാജയപ്പെടുന്ന സന്ദര്‍ഭത്തില്‍ അക്ഷയകേന്ദ്രത്തില്‍ നിന്നുള്ള മസ്റ്റര്‍ ഫെയില്‍ സര്‍ട്ടിഫിക്കറ്റും, ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ബോര്‍ഡിന്റെ   ബന്ധപ്പെട്ട ഓഫീസുകളില്‍ അപേക്ഷ നല്‍കണം.

date