Post Category
സപ്പോര്‍ട്ടിങ് സ്റ്റാഫ്
ജില്ലാ എംപ്ലോയബിലിറ്റി സെന്ററിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു സപ്പോര്‍ട്ടിങ് സ്റ്റാഫിനെ നിയമിക്കുന്നു. 750 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും എംപ്ലോയബിലിറ്റി സെന്ററുകളില്‍ ജോലി ചെയ്ത് മുന്‍പരിചയമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രായ പരിധി: 21-35. താത്പര്യമുള്ളവര്‍ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 29ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0483 - 2734737.
date
- Log in to post comments