Skip to main content

തൂപ്പും പടലും നീക്കി

അഷ്ടമുടി കായലിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനായി അനധികൃത മത്സ്യബന്ധനം തടയുന്നതിനായി ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പും കായലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തൂപ്പും പടലും നീക്കി. പെരുമണ്‍, പടപ്പക്കര, മുട്ടം, കുമ്പളം ഭാഗങ്ങളിലാണ് തൂപ്പും പടലും നീക്കം ചെയ്തത്. ചെറുമത്സ്യങ്ങള്‍ പിടിക്കുന്നവര്‍ക്കെതിരെ താക്കീതും നല്‍കി. അനധികൃത മത്സ്യബന്ധനത്തില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ പി•ാറണമെന്നും കായലിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനായി വകുപ്പുമായി സഹകരിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അറിയിച്ചു. ഉദ്യോഗസ്ഥരായ ലീനാമേരി, ഷെല്ലി, അശോകന്‍, ബിനോയ്, നിഥിന്‍, ജോസ്, കിരണ്‍, വിനീഷ് എന്നിവര്‍ പട്രോളിംഗിന് നേതൃത്വം നല്‍കി.
 (പി.ആര്‍.കെ നമ്പര്‍.232/2021)

date