Post Category
വായ്പാപദ്ധതി വിശദീകരണവും പരാതിപരിഹാര ക്യാമ്പും സംഘടിപ്പിച്ചു
ആലപ്പുഴ : സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ വായ്പാ പദ്ധതി വിശദീകരണവും ഗുണഭോക്താക്കളുടെ സംശയ നിവാരണ പരാതിപരിഹാര ക്യാമ്പും സംഘടിപ്പിച്ചു. ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാൻ ബി രാഘവൻ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന ക്യാമ്പിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജില്ലാ മാനേജർ പി സുനിത , ജില്ല പട്ടികജാതി വികസന ഓഫീസർ ബെഞ്ചമിൻ ബി, കോർപ്പറേഷൻ ജൂനിയർ സൂപ്രണ്ട് വിനീത ഗോപാലകൃഷ്ണൻ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments