Skip to main content

ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ: സ്ഥലമേറ്റെടുക്കുന്നു

 

ആലപ്പുഴ : കേരള സർക്കാരിന്റെ ഇലക്ട്രിക് വാഹനനയം നടപ്പാക്കുന്നതിന്റെ ഭാഗമായി അനേർട്ടും കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (EESL)എന്ന സ്ഥാപനവുമായി യോജിച്ച കേരളത്തിലെ എല്ലാ ജില്ലകളിലും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു.

പ്രധാന റോഡുകളായ നാഷണൽ ഹൈവേ സ്റ്റേറ്റ്,ഹൈവേ,എം.സി റോഡ് മറ്റ് പ്രധാന റോഡുകൾ താലൂക്ക് ആസ്ഥാനങ്ങളിൽ എന്നീ സ്ഥലങ്ങളിലാണ് ആദ്യഘട്ടമെന്ന നിലയിൽ പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലമുള്ള സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഈ പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. മെയിൻ റോഡ് സൈഡിൽ 5 -10 സെന്റ് സ്ഥലം പത്തുവർഷത്തേക്ക് നൽകിയാൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 0.70/- രൂപ നിരക്കിൽ സ്ഥല വാടകയായി നൽകുന്നതാണ്. ഇതിനായി ഇ. ഇ. എസ്. എൽ /അനേർട്ട് ന് കെഎസ്ഇബി യിൽ നിന്നും സർവീസ് കണക്ഷൻ എടുക്കുന്നതിന് എൻ. ഒ. സി ലെറ്റർ നൽകേണ്ടതാണ്.200 രൂപ മുദ്രപത്രത്തിൽ എഗ്രിമെന്റ് വയ്ക്കേണ്ടതുമാണ്.

സർക്കാർ വകുപ്പുകളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉപയോഗിക്കാതെയുള്ള സ്ഥലം ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ നിഴൽ രഹിത സ്ഥലം ലഭ്യമാണെങ്കിൽ അവിടെ സൗരോർജ്ജ സംവിധാനവും ഒരുക്കേണ്ടതാണ്. ഉപയോഗശൂന്യമായ സ്ഥലം ലഭ്യമായ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും

കൂടുതൽ വിവരങ്ങൾക്ക് അനെർട്ടിന്റെ ജില്ലാ ഓഫീസുകളിലോ, അനെർട്ടിന്റെ കേന്ദ്രകാര്യാലയത്തിലെ ഇ-മൊബിലിറ്റി സെല്ലിലോ ബന്ധപ്പെടാവുന്നതാണ്.

ഫോൺ:9188119427( ഇ - മൊബൈലിൽ തിരുവനന്തപുരം).

date