Skip to main content

ഇന്നലെ വാക്സിന്‍ സ്വീകരിച്ചത് 1484 പേര്‍ 

പുതിയ ഏഴു കേന്ദ്രങ്ങളില്‍ വിതരണം തുടങ്ങി

കോട്ടയം ജില്ലയില്‍ പുതിയതായി ഏഴു കേന്ദ്രങ്ങളില്‍ കൂടി കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ആരംഭിച്ചു. ഇതോടെ ജില്ലയിലെ ആകെ വാക്സിന്‍ വിതരണ കേന്ദ്രങ്ങളുടെ എണ്ണം 16 ആയി. എല്ലാ കേന്ദ്രങ്ങളിലും കൂടി ഇന്നലെ 1484 പേര്‍ക്ക് വാക്സിന്‍ നല്‍കി. ജില്ലയില്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 4964 ആയി.

ഇന്നലെ വിവിധ കേന്ദ്രങ്ങളില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ കണക്ക്

പുതിയ കേന്ദ്രങ്ങള്‍

തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം -102
കടപ്ലാമറ്റം സാമൂഹികാരോഗ്യകേന്ദ്രം - 100
കൊഴുവനാൽ പ്രാഥമിക ആരോഗ്യകേന്ദ്രം - 70
അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം - 91
എറ്റുമാനൂർ സാമൂഹികാരോഗ്യകേന്ദ്രം - 100
ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം - 72
പൈക സാമൂഹികാരോഗ്യകേന്ദ്രം - 88

നിലവിലുണ്ടായിരുന്ന കേന്ദ്രങ്ങള്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി - 100
കോട്ടയം എസ് .എച്ച്. മെഡിക്കൽ സെന്‍റർ - 100
പാലാ ജനറല്‍ ആശുപത്രി- 100
ചങ്ങനാശേരി ജനറൽ ആശുപത്രി - 100
പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി- 60
എരുമേലി  സാമൂഹികാരോഗ്യ കേന്ദ്രം - 101
ഇടയിരിക്കപ്പുഴ  സാമൂഹികാരോഗ്യകേന്ദ്രം - 100
ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി- 100
വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി-100

date