Skip to main content

രക്തസാക്ഷി ദിനാചരണം

രാഷ്ട്രപിതാവ് മഹാത്മജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30 കോവിഡ് സാഹചര്യത്തില്‍ ലളിതമായ ചടങ്ങുകളോടെ ആചരിക്കും. മഹാത്മാവിന്റെ ജീവിത സന്ദേശങ്ങള്‍ പരമാവധി ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. 30 ന് രാവിലെ എട്ടിന് ഗാന്ധി പാര്‍ക്കില്‍ മാഹാത്മാഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം, പുഷ്പാര്‍ച്ചന, ദൃഢപ്രതിജ്ഞ എന്നിവ സംഘടിപ്പിക്കും. ജില്ലയിലെ മന്ത്രിമാരും ജനപ്രതിനിധികളും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പങ്കെടുക്കും. പ്രവേശനം ക്ഷണിക്കപ്പെടുന്ന വ്യക്തികള്‍ക്ക് മാത്രമായിരിക്കും.
(പി.ആര്‍.കെ നമ്പര്‍.263/2021)

 

date