സ്കൂള്‍ ബസുകളുടെ താക്കോല്‍ദാനവും ഫ്ളാഗ് ഓഫും എം.പി നിര്‍വഹിച്ചു
വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ അഞ്ച് സ്കൂളുകള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച സ്കൂള്‍ ബസുകളുടെ താക്കോല്‍ദാനവും ഫ്ളാഗ് ഓഫും രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു. വണ്ടൂര്‍ മണലിമ്മല്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ എ.പി അനില്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. കെ.സി വേണുഗോപാല്‍ എം.പി മുഖ്യാതിഥിയായി.
ജി.എച്ച്.എസ്.എസ് വാണിയമ്പലം, ജി.എച്ച്.എസ്.എസ് പോരൂര്‍, ജി.എല്‍.പി.എസ് പൂക്കളം, ജി.എല്‍.പി.എസ് കൂരിപൊയില്‍, ഗവണ്മെന്റ് ബസാര്‍ യുപിഎസ് കാളികാവ് എന്നീ സ്കൂളുകള്‍ക്കാണ് ബസ് അനുവദിച്ചത്. 82 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി അജ്മല്‍, വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ, ജനപ്രതിനിധികള്‍, സ്കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments