അഞ്ചാംക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ കുട്ടിക്കാനത്ത് പ്രവര്‍ത്തിക്കുന്ന പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ (തമിഴ് മീഡിയം) 2021-22 അധ്യയനവര്‍ഷം അഞ്ചാം ക്ലാസിലേ പ്രവേശനത്തിന് പട്ടികജാതി മറ്റിതര സമുദായത്തില്‍പ്പെട്ടവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 40 സീറ്റില്‍ 10 ശതമാനം മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകര്‍ തമിഴ് മീഡിയം സ്കൂളില്‍ പഠിക്കുന്നവരും അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കണം.
അപേക്ഷയോടൊപ്പം ജാതി, കുടുംബവാര്‍ഷിക വരുമാനം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസും ജനനതീയതിയും തെളിയിക്കുന്നതിന് സ്കൂള്‍ ഹെഡ്മാസ്റ്റര് നല്കുന്ന സാക്ഷ്യപത്രവും ഹാജരാക്കണം. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം. അപേക്ഷാഫോമിന്റെ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഗവ. എംആര്‍എസ് പീരുമേട് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 15 വൈകിട്ട് 5ന് മുമ്പായി ഹെഡ്മാസ്റ്റര്, ഗവ. എംആര്‍എസ് പീരുമേട് കുട്ടിക്കാനം-685531 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9495221596, 8547616812
- Log in to post comments