ഈറ്റ് റൈറ്റ്' ക്യാമ്പയിന് ജില്ലയില്‍ പുരോഗമിക്കുന്നു
'ഈറ്റ് റൈറ്റ്' ക്യാമ്പയിനിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എ.ഡി.എം ഇ. മുഹമ്മദ് സഫീറിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് രാജ്യത്തെ 150-ലധികം നഗരങ്ങളെ ഏകോപിപ്പിച്ചു ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തുന്ന പദ്ധതിയാണ് 'ഈറ്റ് റൈറ്റ്'. ഇതിന്റെ ഭാഗമായി നഗരപരിധിയലെ ഭക്ഷണശാലകളിലെ ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ പരിശോധന നിലവില്‍ നടന്നുവരുന്നുണ്ട്. ജില്ലയില്‍ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടക്കാര്‍ക്ക് ഫുഡ് സേഫ്റ്റിയെ പറ്റി പരിശീലനവും സര്‍ട്ടിഫിക്കറ്റും നല്കുന്ന പരിപാടിയും പുരോഗമിക്കുന്നു.
ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അലക്സ് കെ. ഐസക്, തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പി ബിജുമോന് ഇ. എസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍. എസ്, ജില്ലാ സപ്ലൈ ഓഫിസര്‍ ജലജ ജി.എസ്. റാണി മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments