Skip to main content

എസ്.ടി പ്രൊമോട്ടര്‍ നിയമനം

 

അട്ടപ്പാടി ഐ. ടി. ഡി. പി ഓഫീസിന് കീഴിലെ വിവിധ ഊരുകളില്‍ എസ്.ടി പ്രമോട്ടര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അട്ടപ്പാടി മേഖലയിലെ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ എട്ടാം ക്ലാസ് പാസായവരാകണം. പ്രായപരിധി  25-50 വയസ്സ്. താത്പ്പര്യമുള്ളവര്‍ പേര്, വിലാസം, ജാതി,  വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി എട്ടിനകം ഐ.ടി.ഡി.പി, അട്ടപ്പാടി, മിനി സിവില്‍ സ്റ്റേഷന്‍, അഗളി 678581 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ ഫോണ്‍നമ്പര്‍ ഉള്‍പ്പെടുത്തണം.

date