Skip to main content

വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഷട്ടറുകള്‍ അഞ്ചിന് ഉയര്‍ത്തും; പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം

 

തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പുനരുദ്ധാരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഫെബ്രുവരി അഞ്ചിന് റെഗുലേറ്റര്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം തുറന്നു വിടുമെന്ന് ചമ്രവട്ടം പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പുഴയുടെ ഇരുകരകളില്‍ ഉള്ളവരും തൃത്താല, പട്ടിത്തറ, ആനക്കര, പരതൂര്‍, കുറ്റിപ്പുറം, തവനൂര്‍, തിരുനാവായ എന്നീ പഞ്ചായത്ത് നിവാസികളും പട്ടാമ്പി നഗരസഭാ നിവാസികളും ജാഗ്രത പാലിക്കേണ്ടതാണ്. ഷട്ടറുകള്‍ ഉയര്‍ത്തി കഴിഞ്ഞാല്‍ റെഗുലേറ്ററിന്റെ മുകള്‍ഭാഗത്ത് ജലനിരപ്പ് താഴാന്‍ സാധ്യതയുള്ളതിനാല്‍ ഈ ഭാഗത്തുള്ളവരും വേണ്ട മുന്‍കരുതല്‍ കൈക്കൊള്ളണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date