Post Category
എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന് ക്യാമ്പയിന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ രജിസ്ട്രേഷന് ക്യാമ്പയിന് നടക്കും. 18 നും 35 നുമിടയില്‍ പ്രായമുള്ള പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഫോണ്‍: 04994297470, 9207155700
date
- Log in to post comments