Skip to main content

ഖാദി സെയില്‍ ക്യാമ്പയിന്‍ ഫെബ്രുവരി 10 മുതല്‍

 

കോവിഡ് 19 അതിജീവനത്തിന്റെ ഭാഗമായി ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴിലുള്ള വില്‍പനശാലകളില്‍ ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 10 വരെ  സെയില്‍സ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് നല്‍കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.പാലക്കാട് ജില്ലയില്‍ നിര്‍മ്മിക്കുന്ന പ്രശസ്തമായ ശ്രീകൃഷ്ണപുരം പട്ടുസാരികള്‍, ചിതലി പട്ടുസാരികള്‍, വിവിധതരം കോട്ടണ്‍ മാസ്‌കുകള്‍, കോട്ടന്‍ സാരികള്‍, പഞ്ഞി മെത്തകള്‍, ബെഡ്ഷീറ്റുക,ള്‍ കാര്‍പെറ്റ്, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കൃഷ്ണ പ്രതിമകള്‍, ഷാംപൂ, ഹാന്‍ വാഷ,് സോപ്പ് തുടങ്ങിയ ഗ്രാമവ്യവസായ  ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

date