Skip to main content

കൂടിക്കാഴ്ച നടത്തുന്നു

 

ജില്ലാ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തില്‍ എച്ച്.എം.സി ക്കു കീഴില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഡോക്ടര്‍മാര്‍ക്കായി കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍, ഡി.എം.ആര്‍.ഡി / എം.ഡി റേഡിയോ ഡയഗ്‌നോസിസ്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 60 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 10 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : hrdistricthospitalpkd@gmail.com, 04912533327 ലഭിക്കും.

date