ട്രാന്‍സ്ജെന്‍ഡര്‍ സെല്ലിലേക്ക് നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
പ്രൊജക്ട് ഓഫീസര്‍ - ഒഴിവുകളുടെ എണ്ണം: 1. യോഗ്യത :ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (ബിരുദാനന്തര ബിരുദം അഭിലഷണീയം). പ്രായ പരിധി : 01.01.21 ല്‍ 25 വയസ് പൂര്‍ത്തീകരിക്കേണ്ടതും 45 വയസ്സ് കഴിയാന്‍ പാടില്ലാത്തതുമാണ്. 30675 രൂപയാണ് വേതനം.
പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവുകളുടെ എണ്ണം: 2. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. പ്രായ പരിധി: 01.01.21 ല്‍ 20 വയസ്സ് പൂര്‍ത്തീകരിക്കേണ്ടതും 40 വയസ് കഴിയാന്‍ പാടില്ലാത്തതുമാണ്. 19950 രൂപയാണ് വേതനം. ഓഫീസ് അറ്റന്‍ഡന്റ്- ഒഴിവുകളുടെ എണ്ണം :1. യോഗ്യത: പത്താം തരം പാസ്സായിരിക്കണം. പ്രായ പരിധി: 01.01.21 ല്‍ 20 വയസ് പൂര്‍ത്തീകരിക്കേണ്ടതും 40 വയസ് കഴിയാന്‍ പാടില്ലാത്തതുമാണ്. 17325 രൂപയാണ് വേതനം.
ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. അപേക്ഷകള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സാമൂഹ്യനീതി ഡയറക്ടര്‍, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവന്, തിരുവനന്തപുരം വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.
- Log in to post comments