സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഇന്ന് (12 ഫെബ്രുവരി)
പാറശാല നിയോജക മണ്ഡലത്തിലെ രണ്ടു സ്മാര്‍ട്ട് വില്ലേജ് ഓഫീസ് സമുച്ചയങ്ങളുടെ ഉദ്ഘാടനം ഇന്ന് (12 ഫെബ്രുവരി ) വൈകിട്ട് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയിലുള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച കുന്നത്തുകാല്‍ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വൈകിട്ട് 3.30 നും സി കെ ഹരീന്ദ്രന്‍ എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച കീഴാറൂര്‍ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വൈകിട്ട് 4.30 നും നടക്കും. ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ചിട്ടുള്ള ഓഫീസില്‍ ഓഫീസ് കാബിനുകള്‍, വിസിറ്റേഴ്സ് ലോഞ്ച് തുടങ്ങിയവ ഉണ്ടാകും. അതത് വില്ലേജ് ഓഫീസുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ സി. കെ ഹരീന്ദ്രന്‍ എം. എല്‍. എ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ബഹുജനങ്ങള്‍ എന്നിവരും പങ്കെടുക്കും.
- Log in to post comments