Post Category
ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി
ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പുതുതായി പ്രവേശിച്ച ഗ്രൂപ്പ് ബി, സി ജീവനക്കാര്‍ക്കുള്ള പന്ത്രണ്ട് ദിവസത്തെ പരിശീലന പരിപാടിക്ക് തുടക്കമായി. പരിശീലനം ജില്ല കളക്ടര്‍ എ അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വീസ് വിഷയങ്ങള്‍ കൂടാതെ മോട്ടിവേഷന്‍, ടൈം മാനേജ്മെന്റ, പേഴ്സണാലിറ്റി ഡവലപ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കും.
date
- Log in to post comments