പള്ളിക്കര പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ തീരദേശ പ്രദേശങ്ങളിലെ ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിനായി ആവിഷ്‌കരിച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പള്ളിക്കര പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷനായി. തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഷെയ്ക്ക് പരീത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീല ഷക്കീര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എ മണികണ്ഠന്‍, പള്ളിക്കര ഗ്രാമ പഞ്ചായത്ത് അംഗം വി കെ അനിത, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി സി സുരേഷ്, സുകുമാരന്‍ പൂച്ചക്കാട്, കെ ഇ എ ബക്കര്‍, പി കെ അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ ആശംസയറിയിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ സ്വാഗതവും പള്ളിക്കര പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ ബിനി മോഹന്‍ നന്ദി പറഞ്ഞു.
- Log in to post comments