Skip to main content

പടിഞ്ഞാറെക്കരയില്‍ സൂര്യാസ്തമയ മുനമ്പ് യാഥാര്‍ത്ഥ്യമാകുന്നു നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

പടിഞ്ഞാറേക്കര ബീച്ചില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന സണ്‍സെറ്റ് ബീച്ച് പാര്‍ക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. അഴിമുഖത്ത് നിര്‍മിച്ച പുലിമുട്ടിന്റെ സൗന്ദര്യവത്കരണ പദ്ധതിയാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.
പടിഞ്ഞാറെക്കര ബീച്ച് പാര്‍ക്ക് മുതല്‍ പുലിമുട്ടിലെ മുനമ്പ് വരെ ഇന്റര്‍ലോക്ക് വിരിക്കുന്നതോടൊപ്പം സുരക്ഷ ഒരുക്കുന്നതിനായി ഇരു ഭാഗത്തും കൈവരികള്‍ സ്ഥാപിക്കുകയും ചെയ്യും. വൈദ്യുത വിളക്കുകള്‍ പാര്‍ക്കില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി ബെഞ്ചുകള്‍ എന്നിവയും സ്ഥാപിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പടിഞ്ഞാറെക്കര പാര്‍ക്ക് സംസ്ഥാനത്തെ മികച്ച ടൂറിസം ബീച്ചുകളിലൊന്നായി മാറും.
പ്രാദേശികമായി നടന്ന ചടങ്ങില്‍ പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ കെ.ടി പ്രശാന്ത് ശിലാഫലകം അനാച്ഛാദനം ചെയ്തു.  വാര്‍ഡ് അംഗം ഹസ്പ്ര യഹിയ അധ്യക്ഷയായി. ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date