Skip to main content

'കാസര്‍കോട് ജില്ലയുടെ സുസ്ഥിര വികസനം': സെമിനാര്‍ 18 ന്

 

 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായി ഫെബ്രുവരി 18ന് ഉച്ച 2.30ന് 'കാസര്‍കോട് ജില്ലയുടെ സുസ്ഥിര വികസനം' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേംബറില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്യും. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍ വിഷയാവതരണം നടത്തും. 

കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, ആരോഗ്യ രംഗത്തെക്കുറിച്ച് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം. രാജാറാം, വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് പൊതുവിദ്യാഭ;്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. ദിലീപ് കുമാര്‍, മാധ്യമ രംഗത്തെക്കുറിച്ച് കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിക്കും. ഐപിആര്‍ഡി റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍ അധ്യക്ഷനാവും

date