Skip to main content

പള്ളിക്കരയില്‍ സീ ഫോര്‍ യു പദ്ധതിക്ക്  തുടക്കം

കാസര്‍കോടിനെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ  ജില്ലയില്‍ നടപ്പാക്കുന്ന  സീ ഫോര്‍ യു പദ്ധതിയുടെ പള്ളിക്കര പഞ്ചായത്തുതല ഉദ്ഘാടനം  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ നിര്‍വഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്‌മണ്യന്‍ പദ്ധതി വിശദീകരണം നടത്തി. മെമ്പര്‍മാരായ ശോഭന.ടി, പ്രസീത.കെ, റീജ രാജേഷ്, ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കോളേജ്  എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍  വിദ്യ.കെ എന്നിവര്‍ സംസാരിച്ചു. ആദ്യഘട്ടത്തില്‍ ഉദുമ ഗവ. കോളേജിലെ എന്‍.എസ്.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് പഞ്ചായത്തിലെ ഹരിതകര്‍മ്മസേന അംഗങ്ങളുടെ സഹായത്തോടെ ദേശീയ പാതയുടെ വശങ്ങളിലുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് പള്ളിക്കര ആര്‍.ആര്‍.എഫിലേക്ക് കൈമാറി.

date