ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം നാളെ
ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നാളെ (ഫെബ്രു.17) ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.ദാസന്‍ എം.എല്‍.എ ഷട്ടര്‍ സ്വിച്ച് ഓണ്‍ ചെയ്യും.
കൊയിലാണ്ടി മുനിസിപ്പാലിറ്റിയും ഉള്ളിയേരി ഗ്രാമപഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന കോരപ്പുഴയുടെ കൈവഴിയായ രാമന്‍ പുഴയ്ക്ക് കുറുകെ ചിറ്റാരിക്കടവിലാണ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കടലില്‍ നിന്നുള്ള ഉപ്പ് വെള്ളം കയറുന്നത് തടഞ്ഞ് കൊയിലാണ്ടി മുനിസിപ്പാലിറ്റി, ഉള്ളിയേരി, നടുവണ്ണൂര്‍, അരിക്കുളം, കീഴരിയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഉള്‍പ്പെടുന്ന 1665 ഹെക്ടര്‍ സ്ഥലത്ത് ശുദ്ധജലം ലഭ്യമാക്കി നെല്‍കൃഷി ഉള്‍പ്പെടെയുള്ള കൃഷികള്‍ക്ക് പ്രയോജനപ്പെടുത്താനും നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് ജല ലഭ്യത ഉറപ്പുവരുത്താനും പദ്ധതി വഴി സാധിക്കും. കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ റോഡ് മാര്‍ഗം ബന്ധിപ്പിക്കുന്ന പാലവും പദ്ധതിയിലൂടെ യാഥാര്‍ഥ്യമായി. 20.18 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍തുക.
എം.പിമാരായ കെ മുരളീധരന്‍, എം കെ രാഘവന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ സാംബശിവറാവു തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments