Skip to main content

ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ കെട്ടിട ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിക്കും

 

 

 

ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ പുതുതായി നിര്‍മ്മിക്കുന്ന വര്‍ക്ക്ഷാപ്പ്, ഡ്രോയിംഗ് ഹാള്‍, ലബോറട്ടറി കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ഇന്ന് (ഫെബ്രു.16) വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി, എ പ്രദീപ് കുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നൂറുദിനം നൂറു പദ്ധതി പരിപാടിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിട നിര്‍മ്മാണം.

date