Skip to main content

റീ ബിൽഡ് കേരള; ടി.വി. പുരം ഗ്രാമ പഞ്ചായത്തിൽ 10.30 കോടിയുടെ പദ്ധതിക്ക് തുടക്കം

 

റീ ബിൽഡ് കേരള ഇനീഷ്യേറ്റീവിൻ്റെ ഭാഗമായി വൈക്കം ടിവി പുരം ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള വിതരണ ശൃംഖല വിപുലീകരിക്കുന്നതിന് 10.30 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു.

42 കിലോ മീറ്റർ നീളത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് പഞ്ചായത്തിലെ മുഴുവൻ കുടുംബൾക്കും ശുദ്ധജലം ഉറപ്പു വരുത്തുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം സി.കെ. ആശ എം. എൽ.എ. നിർവ്വഹിച്ചു. മൂത്തേടത്ത് കാവ് ക്ഷേത്ര മൈതാനത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കവിത റെജി അധ്യക്ഷത വഹിച്ചു . വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ. കെ. രഞ്ജിത് മുഖ്യാതിഥിയായിരുന്നു.

 ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എ. തങ്കപ്പൻ , കേരള ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ സി. സജീവ്, എക്സിക്യൂട്ടീവ് എൻജിനീയർ  ശ്രീകുമാർ ,മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

date