Post Category
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ മാർച്ച് ഒന്നിനകം സമർപ്പിച്ചില്ലെങ്കിൽ നടപടി
കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ/ അർദ്ധ സർക്കാർ/ കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ/ ബാങ്കുകൾ എന്നിവയിൽനിന്നും തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇനിയും സമർപ്പിച്ചിട്ടില്ലാത്ത സ്ഥാപനമേധാവികൾ ജീവനക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട പിങ്ക്/വെള്ള ഫോറം അടുത്തുള്ള വില്ലേജ് ഓഫീസർ/ തഹസിൽദാരുമായി ബന്ധപ്പെട്ട് കൈപ്പറ്റിയ ശേഷം ലിസ്റ്റ് മാർച്ച് ഒന്നിന് വൈകിട്ട് 5ന് മുൻപ് തന്നെ കളക്ടറേറ്റിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബന്ധപ്പെട്ട സ്ഥാപനമേധാവി ക്കെതിരെ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments