Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 88 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 188 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 28) 88 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 49 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 34 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നും  വന്ന 5 പേർ എന്നിവര്‍ ഉള്‍പ്പെടും. 188 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ- 18 പേർ 

ഒറ്റപ്പാലം സ്വദേശികൾ - 13 പേർ വീതം

അനങ്ങനടി സ്വദേശികൾ - 8 പേർ

പുതുശ്ശേരി, നല്ലേപ്പിള്ളി സ്വദേശികൾ -6 പേർ

പട്ടാമ്പി, ചിറ്റൂർ തത്തമംഗലം നഗരസഭ, ആലത്തൂർ സ്വദേശികൾ - 3 പേർ വീതം

പുതുനഗരം, പൊൽപ്പുള്ളി, കൊഴിഞ്ഞാമ്പാറ, തേങ്കുറിശ്ശി സ്വദേശികൾ - 2 പേർ വീതം

പുതുപ്പരിയാരം, പെരുവമ്പ്, പെരിങ്ങോട്ടുകുറിശ്ശി, മേലാർകോട്, കുമരംപുത്തൂർ, നാഗലശ്ശേരി, പട്ടിത്തറ, വെള്ളിനേഴി, പെരുമാട്ടി, ഷൊർണൂർ, പിരായിരി, കൊല്ലങ്കോട്, ലക്കിടി-പേരൂർ, കൊപ്പം, മങ്കര, എരിമയൂർ, മണ്ണാർക്കാട്, എലപ്പുള്ളി, ആനക്കര, ഓങ്ങല്ലൂർ സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1945 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും, 4 പേർ കാസർഗോഡ്, 6 പേർ വീതം ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും, 9 പേർ കോഴിക്കോട്, 27 പേർ വീതം തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും, 15 പേർ എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.
 

date