Skip to main content

ഫെസ്റ്റിവൽ ഓഫീസും മീഡിയ സെന്ററും ഇന്ന് (തിങ്കൾ)മുതൽ

 

രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചുള്ള ഫെസ്റ്റിവൽ ഓഫീസും മീഡിയ സെന്ററും ഇന്ന് (തിങ്കളാഴ്ച) മുതൽ പ്രവർത്തനം തുടങ്ങും .രാവിലെ 10 ന്പ്രിയ തിയേറ്റർ കോപ്ലക്സ്  ഉടമ നന്ദകുമാർ ഫെസ്റ്റിവൽ ഓഫീസും എഴുത്തുകാരനും കഥാകൃത്തുമായ മുണ്ടൂർ സേതുമാധവൻ മീഡിയാ സെന്ററും ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ ,വൈസ് ചെയർ പേഴ്‌സൺ ബീനാ പോൾ ,സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.മേളയുടെ മുഖ്യവേദിയായ പ്രിയദർശിനി കോംപ്ലക്സിലാണ്  ഫെസ്റ്റിവൽ ഓഫീസും മീഡിയ സെന്ററും പ്രവർത്തിക്കുക . 

പ്രിന്റ് ,ദൃശ്യ-ശ്രവ്യ ,ഓൺലൈൻ മാധ്യമങ്ങൾക്കുള്ള പ്രത്യേക മീഡിയ കിറ്റും ദൈനം ദിന വാർത്തകളും മേള റിപ്പോർട്ട് ചെയ്യാനെത്തുന്നവർക്കുള്ള ഡ്യൂട്ടി പാസുകളും  മീഡിയ സെന്ററിലൂടെ മാധ്യമങ്ങൾക്കു ലഭ്യമാകും.

date