Skip to main content

നിയമസഭ തെരഞ്ഞെടുപ്പ്  ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ  യോഗം ചേർന്നു

 

2021 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവൻ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം ജില്ലാ കളക്ടർ മൃൺമയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയിൽ   കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  നടന്നു.

 തെരഞ്ഞെടുപ്പിന്റെ സമാധാനപൂർണമായ നടത്തിപ്പിനായി മുഴുവൻ രാഷ്ട്രീയ നേതാക്കളുടെയും സഹകരണം ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. രാഷ്ട്രീയകക്ഷികളുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തുന്നതിനായി മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും ഓരോ കേന്ദ്രം വീതം  ഉൾപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി.
 ഒരു മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവാക്കാൻ കഴിയുന്ന പരമാവധി തുകയുടെ വിനിയോഗത്തെ കുറിച്ചും ഓരോ  ഇനങ്ങൾക്കും നിജപ്പെടുത്തിയിരിക്കുന്നു തുകയെ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.

 ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി കെ രാജേന്ദ്രൻ, വി നടേശൻ, പി ശിവകുമാർ, സി ബാലൻ, ലെനിൻ, മുരളി കെ താരേക്കാട്, എം കബീർ, എ.വി അബു,  രൂപേഷ് കുമാർ തുടങ്ങിയവരാണ് യോഗത്തിൽ പ്രതിനിധികളായി എത്തിയത്.
 
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് , എ.ഡി. എം. എൻ. എം. മെഹ്റാലി,  ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ  കെ.മധു , സബ് കളക്ടർ  അർജുൻ പാണ്ഡ്യൻ, പാലക്കാട് ഡി എഫ് ഒ കുറ ശ്രീനിവാസ്   തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
 

date