Post Category
ജില്ലയില്‍ പുതിയതായി 1316 പോളിങ് ബൂത്തുകള്‍; മൊത്തം 3425, ഒരു ബൂത്തില്‍ 1000 വോട്ടര്‍മാര്‍
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതിയതായി 1316 പോളിങ് ബൂത്തുകള്‍ക്ക് കൂടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കി. 1242 പോളിങ് ബൂത്തുകള്‍ സ്ഥിരം കെട്ടിടത്തിലും 74 എണ്ണം താല്‍കാലിക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ 2109 പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. പുതിയതായി അംഗീകരിച്ച 1316 ഉള്‍പ്പെടെ ജില്ലയില്‍ ആകെ 3425 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടത്തുക. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒരു പോളിങ് ബൂത്തില്‍ പരമാവധി 1000 പേരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിജപ്പെടുത്തിയിരിക്കുന്നത്.
date
- Log in to post comments