Post Category
ആടുവളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം
മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആടുവളര്‍ത്തലില്‍ മാര്‍ച്ച് 10 ന് രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് വരെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുമെന്ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. താത്പ്പര്യമുള്ളവര്‍ ട്രെയിനിംഗിന്റെ പേര്, പരിശീലനാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 ല്‍ വാട്സ് ആപ് മുഖേന രജിസ്റ്റര്‍ ചെയ്യണം. വോയ്സ് മെസേജ് ഒഴിവാക്കണം.
date
- Log in to post comments