Skip to main content
വോട്ടു വണ്ടി മണ്ണാർക്കാട് നജാത്ത് കോളേജിൽ പ്രദർശനം നടത്തുന്നു.

വോട്ട് വണ്ടി ഇന്ന് പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തും

 

'സ്വീപി' (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്റ്റോറല്‍ പാര്‍ട്ടിസിപ്പേഷന്‍) ന്റെ ഭാഗമായി കന്നി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നത് സംബന്ധിച്ച് അവബോധം നല്‍കുന്നതിനായുള്ള വോട്ട് വണ്ടി ഇന്ന് (മാര്‍ച്ച് 9) പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളിലെ  വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് വിശദീകരിക്കുന്ന വീഡിയോയും സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ആഹ്വാനമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ നഞ്ചിയമ്മയുടെ വീഡിയോയും വാഹന പര്യടനത്തില്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിവിധ കോളേജുകള്‍, യൂത്ത് ക്ലബുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രദര്‍ശനവണ്ടി എത്തുക. വോട്ടുവണ്ടിയുടെ പര്യടനം മാര്‍ച്ച് 12 ന് പൂര്‍ത്തിയാകും.

 

date