Skip to main content

പോളിങ് ഡ്യൂട്ടിക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണം  വാക്സിനേഷൻ ഇന്ന് കൂടി

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 3425 പോളിങ് സ്റ്റേഷനുകളിൽ തിരഞ്ഞെടുപ്പ് ജോലികൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ ,അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ഇന്ന് (മാർച്ച് 7) നിർബന്ധമായും വാക്സിൻ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു. 36000 ത്തിലധികം ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കാൻ സാധ്യത.    ജില്ലാ പഞ്ചായത്ത് ഹാൾ, പാലക്കാട് ലയൺസ് സ്കൂൾ, എം.ഇ.എസ് കോളെജ് മണ്ണാർക്കാട്, എൽ.എസ്.എൻ സ്കൂൾ ഒറ്റപ്പാലം, സംസ്കൃത കോളെജ് പട്ടാമ്പി എന്നീ കേന്ദ്രങ്ങളിലാണ് പോളിങ് ഉദ്യോഗസ്ഥർക്ക് വാക്സിൻ നൽകുന്നത്.
 

date