പാലക്കാട് ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 130 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 10) 57 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 19 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 27 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 5 പേർ,6 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 130 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ, നഗരസഭ സ്വദേശികൾ- 15 പേർ
മുതുതല സ്വദേശികൾ-5 പേർ
ആലത്തൂർ സ്വദേശികൾ-4 പേർ
കിഴക്കഞ്ചേരി, പുതുപ്പരിയാരം സ്വദേശികൾ-3 പേർ വീതം
കൊപ്പം, ഒറ്റപ്പാലം സ്വദേശികൾ- 2 പേർ വീതം
അമ്പലപ്പാറ, അയിലൂർ, മണ്ണാർക്കാട്, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, കണ്ണാടി, കപ്പൂർ, കാവശ്ശേരി, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, മണ്ണൂർ, മാത്തൂർ, മേലാർകോട്,
നല്ലേപ്പിളളി, നെല്ലായ, പറളി, പരുതൂർ,പട്ടാമ്പി, പുതുക്കോട്, തരൂർ, തച്ചമ്പാറ, വാണിയംകുളം- ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1387 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലും, 2 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ കോഴിക്കോട് ജില്ലയിലും 7 പേർ എറണാകുളം ജില്ലയിലും 9 പേർ തിരുവനന്തപുരം ജില്ലയിലും 18 പേർ മലപ്പുറം ജില്ലയിലും 21 പേർ തൃശ്ശൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്.
- Log in to post comments