Skip to main content

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 1186 പേർ രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 517 പേർ

 

ജില്ലയില്‍ ഇന്ന് (10/03/2021) ആകെ 1703 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 900 പേരായിരുന്നു.
592 ആരോഗ്യ പ്രവർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (78 പേർ ഒന്നാം ഡോസും 514 പേർ രണ്ടാം ഡോസും).204 മുന്നണി പ്രവർത്തകരും( 201 പേർ ഒന്നാം ഡോസും, 3 പേർ രണ്ടാം ഡോസും)  കുത്തിവെപ്പെടുത്തിട്ടുണ്ട്. 45 വയസ്സിനും 60 വയസിനുമിടയിലുള്ള 85 പേരും  ഇന്ന് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 822 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.
ആകെ 9 കേന്ദ്രങ്ങളിൽ 9 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്.
വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
 

date