അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്തു
തിരൂര്‍ താലൂക്കിലെ എടയൂര്‍ പഞ്ചായത്ത് പരിധിയില്‍ അനര്‍ഹമായി കൈവശം വച്ച 20 ഓളം മുന്‍ഗണനാ കാര്‍ഡുകള്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുളള പ്രത്യേക പരിശോധനാ സംഘം പിടിച്ചെടുത്തു. 1000 ചതുരശ്രഅടിക്ക് മുകളില്‍ വീടും, നാലുചക്രവാഹനങ്ങളുമുളള മുന്‍ഗണനാ കാര്‍ഡുടമകളില്‍ നിന്ന് അരിക്ക് കിലോക്ക് 40 രൂപയും ഗോതമ്പിന് കിലോയ്ക്ക് 29 രൂപയും മുന്‍കാല പ്രാബല്യത്തില്‍ ഈടാക്കാന്‍ നടപടി സ്വീകരിച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ജോര്‍ജ്.കെ.സാമുവല്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി മുരളീധരന്‍, കെ.സി രാജന്‍, വി.പി.ഷാജുദ്ദീന്‍, കെ.ഐ ബിന്ദു, ഡ്രൈവര്‍ കെ.വി ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ താലൂക്കിലെ എല്ലാ പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
- Log in to post comments