Skip to main content

വിളംബരജാഥ ഇന്ന്

 

 

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി താമരശ്ശേരി താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍   വെള്ളിയാഴ്ച (മാര്‍ച്ച് 12)  വിളംബരജാഥ നടത്തും.  വൈകിട്ട് 4.30ന് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിക്കുന്ന ജാഥ കാരാടി ചുറ്റിയശേഷം താലൂക്ക് ഓഫീസ് പരിസരത്ത് സമാപിക്കും.  

പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ എ.ഡി.എം എന്‍ പ്രേമചന്ദ്രന്‍ വിളംബര ജാഥ ഫ്‌ളാഗ് ഓഫ് ചെയ്യും. താമരശ്ശേരി ഡിവൈഎസ്പി എന്‍. പി സന്തോഷ്‌കുമാര്‍, തഹസില്‍ദാര്‍ പി. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. താലൂക്ക് ഓഫീസ് ജീവനക്കാര്‍ ജാഥയില്‍ അണിനിരക്കും.
 

date