Skip to main content

എം.സി.എം.സി. രൂപീകരിച്ചു

 

 

സുതാര്യവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ജില്ലയില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് (എംസിഎംസി) കമ്മിറ്റി രൂപീകരിച്ചു.  മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍, പണമോ പാരിതോഷികങ്ങളോ സ്വീകരിച്ച് നല്‍കുന്ന വാര്‍ത്തകള്‍ എന്നിവ നിരീക്ഷിക്കുന്നതിനായാണ് എംസിഎംസി പ്രവര്‍ത്തിക്കുന്നത്.
 പ്രചാരണവുമായി ബന്ധപ്പെട്ട് പ്രിന്റ്, വിഷ്വല്‍ മീഡിയയ്ക്ക് പുറമേ വാട്ട്സ്ആപ്പ് , ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങളും വാര്‍ത്തകളും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കും.
 കലക്ടര്‍ സാംബശിവറാവു ആണ് എംസി എംസി യുടെ ചെയര്‍മാന്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ നോഡല്‍ ഓഫീസറാണ്. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ. ചന്ദ്രശേഖരന്‍, അസി റിട്ടേണിംഗ് ഓഫീസര്‍ കോഴിക്കോട് നോര്‍ത്ത് പി എ നജീബ് എന്നിവരാണ്്  മറ്റംഗങ്ങള്‍. കലക്ട്രേറ്റിലെ പി.ആര്‍.ചേംബറിലാണ് മീഡിയ സെല്‍ പ്രവര്‍ത്തിക്കുന്നത്.

 

date