Skip to main content

സ്‌പോര്‍ട്‌സ് ടാലന്റ് ഹണ്ട് ജില്ലാതല ക്യാമ്പ് മാര്‍ച്ച് 16ന്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ  ആഭിമുഖ്യത്തില്‍ ജില്ലയിലെ പത്ത് കേന്ദ്രങ്ങളിലായി നടത്തിയ 'സ്‌പോര്‍ട്‌സ് ടാലന്റ് ഹണ്ട്' ന്റെ ജില്ലാതല ക്യാമ്പ് – മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആന്‍ഡ് ഫുട്‌ബോള്‍ അക്കാദമിയില്‍ നടക്കും. തെരഞ്ഞടുത്ത 100 കായിക താരങ്ങള്‍ക്ക്  ഒരാഴ്ച  നീണ്ടു നില്‍ക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം  മാര്‍ച്ച് 16 ന് രാവിലെ എട്ടിന് ഇന്റര്‍നാഷണല്‍ ഫുട്‌ബോളര്‍ യു. ഷറഫലി നിര്‍വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളും മറ്റ് കായിക താരങ്ങളും  പങ്കെടുക്കും. ജില്ലയിലെ കായിക വികസനത്തിനും ചെറു പ്രായത്തില്‍ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും വിദഗ്ദമായ പരിശീലനം  നല്‍കുന്നതിനുമാണ് സ്‌പോര്‍ട്‌സ് ടാലന്റ് ഹണ്ട് സംഘടിക്കുന്നത്.

date