പോസ്റ്റല്‍ ബാലറ്റ് സൗകര്യം ബോധവത്കരിക്കുന്നതിന് ഹ്രസ്വ ചിത്രം തയ്യാറാക്കി
ഹാജരാകാത്ത വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് സൗകര്യം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം {ഹസ്വ ചിത്രം തയ്യാറാക്കി. 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ്19 പോസിറ്റീവ് ആയവര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് സൗകര്യം ലഭ്യമാക്കുന്നത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ കഴിയുന്നയാളുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന രീതിയിലാണ് ഹ്രസ്വ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ നല്‍കുന്നതു മുതല്‍ വോട്ട് ചെയ്യുന്നതുവരെയുള്ള നടപടികള്‍ ലളിതമായി വിവരിക്കുന്ന രീതിയിലാണ് ചിത്രം. തപാല്‍ വോട്ടിന്റെ നടപടികള്‍ മനസിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇത് പ്രയോജനപ്പെടും. തപാല്‍ വോട്ടിന് അര്‍ഹതയുള്ള മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഇതു സംബന്ധിച്ച അവബോധമുണ്ടാക്കാനാണ് ജില്ലാ വരണാധികാരിയും കലക്ടറുമായ കെ. ഗോപാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഹ്രസ്വചിത്രം തയ്യാറാക്കിയത്
- Log in to post comments