Skip to main content

കുറ്റിയാട്ടൂരില്‍ സുഗതകുമാരി നാട്ടുമാന്തോപ്പ് ഒരുങ്ങുന്നു

പ്രമുഖ കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ ഒര്‍മ്മക്കായി കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ സുഗതകുമാരി സ്മൃതി നാട്ടുമാന്തോപ്പ് ഒരുങ്ങുന്നു. കുറ്റിയാട്ടൂര്‍ മാവിന്‍ തൈകളും പ്രാദേശിക മാവിനങ്ങളായ കുറുക്കന്‍ മാവ്, ബപ്പക്കായ് മാവിന്‍ തൈകളുമാണ് നട്ടുപിടിപ്പിക്കുന്നത്. നൂറ്റമ്പതിലേറെ മാവിനങ്ങള്‍ ഇവിടെ നട്ടുപിടിപ്പിക്കും. ചെക്കികുളത്ത് നടന്ന പരിപാടി തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പന്‍, അംഗം പ്രസീത, കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അജിമോള്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി കെ പ്രകാശന്‍, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ചെയര്‍മാന്‍ പി കുട്ടികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. 
 

date