Post Category
താത്പര്യ പത്രം ക്ഷണിച്ചു
കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് പരിചയ സമ്പന്നരായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഓഡിറ്റ് പരിചയം, പ്രാക്ടീസ് തുടങ്ങിയ കാലഘട്ടം, ആഗ്രഹിക്കുന്ന പ്രതിഫലം എന്നിവ ഉള്‍പ്പെടുന്ന അപേക്ഷ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള പ്രവാസി ക്ഷേമ ബോര്‍ഡ്, രണ്ടാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന പേരില്‍ ജൂലൈ ആറ് വൈകിട്ട് അഞ്ചിനു മുമ്പ് സമര്‍പ്പിക്കണം. വെബ്‌സൈറ്റ് : www.pravasiwelfarefund.org
പി.എന്‍.എക്‌സ്.2618/18
date
- Log in to post comments